തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പത്തിടത്ത് ജയം. യു.ഡി.എഫ് ആറ് വാർഡുകളിൽ ജയിച്ചു. എൽ.ഡി.എഫിൽ നിന്നും ഒരു സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. ഇടുക്കി വണ്ടൻമേട്ടിലെ എൽ.ഡി.എഫ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.
മലപ്പുറം നഗരസഭ, തൃശൂർ കൊണ്ടാഴി, ഇടുക്കി രാജകുമാരി, ആലപ്പുഴ പാലമേൽ, കോഴിക്കോട് തിക്കോടി, കാഞ്ഞങ്ങാട് നഗരസഭ, ഇടുക്കി കല്ലാർ തുടങ്ങിയ വാർഡുകളിൽ എൽ.ഡി.എഫ് വിജയിച്ചു.
കൊല്ലം കൊറ്റകുളങ്ങര, ആലുവ നഗരസഭ, കാസർകോട് പള്ളിപ്പുഴ, ബദിയടുക്ക, മഞ്ചേരി നഗരസഭ കിഴക്കേത്തല എന്നീ സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ ഒരു വാർഡ് ബി.ജെ.പി നിലനിർത്തി. പോക്സോ കേസ് പ്രതി ശശികുമാർ രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന മലപ്പുറം നഗരസഭ വാർഡിൽ എൽ.ഡി.എഫിനാണ് ജയം.
