Trending

സിബിഎസ്ഇ പരീക്ഷ ഫലപ്രഖ്യാപനം; വൈകുന്നതിൽ പ്രതിഷേധം ശക്തം


സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷ ഫലപ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധം ശക്തം.  ഫലപ്രഖ്യാപനം വൈകുന്നത് തുടർ പഠന സാധ്യതകൾ ഇല്ലാതാക്കുന്നു എന്ന് വിദ്യാർഥികൾ. എത്രയും പെട്ടെന്ന് മൂല്യനിർണയ മടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഈ മാസം പതിനഞ്ചോടെ ഫലപ്രഖ്യാപനം നടത്താനാണ് സിബിഎസ്ഇ ശ്രമം.

10, 12 ക്ലാസുകളില്‍ പഠനം പൂർത്തിയാക്കിയ സിബിഎസ്ഇ വിദ്യാർഥികൾക്ക് കഴിഞ്ഞ അധ്യയന വർഷം ആശങ്കകളുടേതായിരുന്നു. രണ്ട് ബോർഡ് എക്സാം എന്നതായിരുന്നു ആദ്യപടി. സിലബസ്, പരീക്ഷ, മൂല്യനിര്‍ണയം തുടങ്ങിയവയെ കുറിച്ചുള്ള നിരവധി സംശങ്ങള്‍ ഉയര്‍ന്നു. എല്ലാ കടമ്പകളും മറികടന്നാണ്  വിദ്യാര്‍ത്ഥികള്‍ അവസാന പരീക്ഷ വരെ എത്തിയത്. പരീക്ഷകളിലെ വെയിറ്റേജുകളെ കുറിച്ച് ഇതുവരെയും സിബിഎസ്ഇ തീരുമാനമെടുത്തിട്ടില്ല. ഇതിന് പുറമെയാണ് അന്തിമ ഫലപ്രഖ്യാപനം വൈകുന്നത്. 

ഫലപ്രഖ്യാപനം വൈകുന്നത് 12ആം ക്ലാസ് വിദ്യാര്‍ഥികളെയാണ് കൂടുതല്‍ ബുദ്ധിമുട്ടിലാക്കുക. നീറ്റ്, ജെഇഇ അല്ലെങ്കില്‍ സര്‍വകലാശാലകളിലേക്കുള്ള പൊതുപരീക്ഷ എന്നിവയില്‍ യോഗ്യത നേടാത്തവരെയും ഈ പരീക്ഷകള്‍ എഴുതാത്തവരെയും ഫലപ്രഖ്യാപനം വൈകുന്നത് സാരമായി ബാധിക്കും.. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം ശക്തമായതോടെ എത്രയും പെട്ടെന്ന് മൂല്യനിർണയ മടക്കമുള്ള നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സിബിഎസ്ഇ.  ഈ മാസം 15 ഓടെ ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് സിബിഎസ് കരുതുന്നത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post