വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ പുതിയ നിയമന രീതിക്കായി നിയമ ഭേദഗതിയുമായി സര്‍ക്കാര്‍. നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്തിക്കൊണ്ട് പുതിയ നിയമന രീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി (Pinarayi Vijayan)പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുമായി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
വഖഫ് ബോര്‍ഡ് നിയമന വിഷയം പി എസ് സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുമായി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് അവരുടെ ജോലി നഷ്ടമാകരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
പി.എസ്. സി വഴി നിയമനം നടത്തുന്നതിനുള്ള യാതൊരു തുടര്‍ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പുതിയ നിയമന രീതി നിയമ നിര്‍മ്മാണം വഴി തീരുമാനിക്കും. മുസ്ലിം സംഘടനകളുടെ യോഗത്തില്‍ എടുത്ത തീരുമാനം തത്വത്തില്‍ അംഗീകരിച്ചു. യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമ ഭേദഗതിയിലൂടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.