Trending

എല്‍കെജി വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചു വീണു; ജീവനക്കാര്‍ അറിഞ്ഞത് പിന്നിൽ വന്ന കാറിലുളളവർ വാഹനം തടഞ്ഞപ്പോൾ.


എറണാകുളം: ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലിലൂടെ എല്‍കെജി വിദ്യാര്‍ത്ഥി തെറിച്ചു വീണു.

 പിന്നില്‍ വന്ന കാറിലുണ്ടായിരുന്നവര്‍ ബസ് തടഞ്ഞ് നിര്‍ത്തിയപ്പോഴാണ് ഡ്രൈവറും ജീവനക്കാരനും വിവരമറിയുന്നത്. മുഖത്തും കാലിനും നിസാരമായി പരുക്കേറ്റ കുട്ടി മുട്ടിചിറയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.


കടുത്തുരുത്തി- പിറവം റോഡില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നത്. പിന്‍ സീറ്റിലിരുന്ന കുട്ടി ഉറങ്ങി നിലത്ത് വീഴുകയും എമര്‍ജന്‍സി വാതിലിലൂടെ തെറിച്ചു വീണു. 

വാതിലിന് അരികിലെ കമ്പിയില്‍ പിടിത്തം കിട്ടിയ കുട്ടി അതില്‍ തൂങ്ങി കിടക്കുന്നതു കണ്ട കാറിലുള്ളവര്‍ തുടരെ ഹോണ്‍ അടിച്ചെങ്കിലും ബസിലുള്ളവര്‍ ശ്രദ്ധിച്ചില്ല. ഇതിനിടെ കുട്ടി റോഡില്‍ വീണു.ബസ് തടഞ്ഞ് നിര്‍ത്തി അപകടം ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തി. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. 

തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും ബസ് ജീവനക്കാരെയും കുട്ടിയുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി മൊഴിയെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post