താമരശ്ശേരി:സർക്കാർ വെട്ടിക്കുറച്ച ഗ്രാമപഞ്ചായത്ത് ഫണ്ട് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ താമരശ്ശേരി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തി.
ധർണ്ണ പഞ്ചായത്ത് UDF ചെയർമാനും ബ്ലോക്ക് മെമ്പറുമായ കെ എം അഷ്‌റഫ് മാസ്റ്റർ ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.UDF നിയോജക മണ്ഡലം കൺവീനറും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമനുമായ A അരവിന്ദൻ,പഞ്ചായത്ത് UDF കൺവീനർ ഓമനക്കുട്ടൻ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഹാഫിസ് റഹ്മാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ സത്താർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അയ്യൂബ്ഖാൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി ഗിരീഷ് കുമാർ, Adv ജോസഫ് മാത്യു, മെമ്പർ അനിൽ,കുട്ടിമോൻ തുടങ്ങിയവർ സംസാരിച്ചു
