ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോ നിർമിച്ച് സംപ്രേഷണം ചെയ്ത കേസിൽ സീ ടിവി ന്യൂസ് അവതാരകൻ രോഹിത് രഞജൻ കസ്റ്റഡിയിൽ. ഡൽഹിയിലെ വസതിയിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ സീ ടിവി മാപ്പ് പറഞ്ഞിരുന്നു.
കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ് ഗഡിലെ പൊലീസും ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ പൊലീസും രോഹിത്തിന്റെ കസ്റ്റഡിക്കായി മത്സരിച്ചു. ഛത്തീസ് ഗഡ് പൊലീസ് അവതാരകനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും യു.പിയിലെ ഗാസിയാബാദിൽ തടഞ്ഞ് യു.പി പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു.
