കോടഞ്ചേരി പതങ്കയത്ത് നാവികസേന തിരച്ചിൽ നടത്തിയെങ്കിലും ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല.
ഈസ്റ്റ് മലയമ്മ സ്വദേശിയായ ഹുസ്നി മുബാറക് ഒഴുക്കിൽപ്പെട്ട് കാണാതായിട്ട് ഇന്നേക്ക് ഏഴ് ദിവസമായി.
വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിലെല്ലാം നാവിക സേനസംഘം തിരച്ചിൽ നടത്തി.
എന്നാൽ പാറക്കെട്ടുകൾക്ക് ഇടയിൽ തിരച്ചിൽ നടത്താൻ സാധിച്ചിട്ടില്ല.
പാറക്കല്ലുകൾക്കിടയിൽ കുടുങ്ങി കിടക്കാനാണ് സാധ്യത എന്നാണ് നിഗമനം. ഇറങ്ങാൻ പറ്റുന്ന ഭാഗങ്ങളിലും, ഡാമിലും തിരച്ചിൽ പൂർത്തിയാക്കി.
