Trending

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കട്ടിപ്പാറ വില്ലേജ് സമ്മേളനം സമാപിച്ചു.




കട്ടിപ്പാറ:അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കട്ടിപ്പാറ വില്ലേജ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ. ജമീല ഉദ്ഘാടനം ചെയ്തു.നിത്യോപയോഗ സാധനങ്ങളുടെ മേൽ ജി. എസ്. ടി ഏർപ്പെടുത്തിയ കേന്ദ്ര നയം തിരുത്തണമെന്നും വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലൗലി വി. കെ അധ്യക്ഷത വഹിച്ചു.മദാരി ജുബൈരിയ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷെറീന എം, എ.പി ശാന്ത, കെ. സ്മിത, ഷൈജ. വി, ഷൈലജ സി. പി, ഇന്ദിര ഒ. പി, സുരജ വി. പി എന്നിവർ സംസാരിച്ചു.സമ്മേളനം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് :ലൗലി വി. കെ, സെക്രട്ടറി :മദാരി ജുബൈരിയ, ട്രഷറർ :ഷൈജ. വി
T News

working in the field of advertising and printing

Post a Comment

Previous Post Next Post