തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് പിസി ജോർജിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതത്. മൂന്നു വര്‌ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.
പീഡന പരാതി കേസിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്ത സമയം പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് മാധ്യമപ്രവർത്തകയ്കക്കെതിരെ വിവാദം പരാമർശം. രാതിക്കാരിയുടെ പേരു പറയുന്നതു ശരിയാണോ എന്നു ചോദിച്ച കൈരളി ടിവിയിലെ വനിതാ റിപ്പോർട്ടറോട്, ‘എന്നാപ്പിന്നെ നിങ്ങളുടെ പേര് പറയാം എന്നായിരുന്നു ജോർജിന്റെ പ്രതികരണം.
