Trending

ആറ്റിൽ കുളിയ്ക്കാനിറങ്ങവെ മെഡിക്കൽ വിദ്യാർഥി മുങ്ങിമരിച്ചു


കൊല്ലം: ആറ്റിൽ കുളിയ്ക്കാനിറങ്ങവെ മെഡിക്കൽ വിദ്യാർഥി മുങ്ങിമരിച്ചു. അമ്പലത്തുംകാല പുത്തൻപുരയ്ക്കൽ എം എം ജോസിന്റെ (കോട്ടയം നർകോട്ടിക് സെൽ ഡിവൈ എസ് പി) മകൻ ജോയലാണ് (20) തിരുനെൽവേലിയിലുള്ള ആറ്റിൽ മുങ്ങി മരിച്ചത്. തിരുനെൽവേലി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർഥിയായിരുന്നു. കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിയ്ക്കവേ കയത്തിൽപ്പെട്ടതായാണ് പ്രാഥമിക നിഗമനം. പട്ടമല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ഫിലിപ് മാത്യുവിന്റെ (റോയി) സഹോദര പുത്രനാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post