Trending

സഹപാഠികൾക്ക് സന്ദേശം അയച്ച് എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി


 വടകര:  സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം അയച്ച ശേഷം എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി. 


വടകര മണിയൂർ എൻജിനീയറിങ് കോളേജ് വിദ്യാർഥിനി തുറയൂർ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ചയായിരുന്നു  സംഭവം. എൻജിനീയറിങ്  കോളേജിൽനിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ കോളേജ് യൂണിഫോമിലാണ് ജീവനൊടുക്കിയിരിക്കുന്നത്.




 മൊബൈൽഫോൺസന്ദേശം കിട്ടിയ  സഹപാഠികൾ വീട്ടിലേക്കുവന്നെങ്കിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. സജിയുടേയും  ഇന്ദുലേഖയുടേയും  (ഡോക്ടേഴ്സ് ലാബ്, പയ്യോളി) മകളാണ് നൈസ. നേഹ സഹോദരിയാണ്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post