കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22)ൻ്റെ മൃതദേഹം കണ്ടെത്തി) .
ഫയർഫോഴ്സ് റെസ്ക്യു സംഘവും, സന്നദ്ധ സേന പ്രവർത്തകരും രാവിലെ മുതൽ നടത്തിയ തിരച്ചിലിലാണ് 12.30 ഓടെ മൃതദേഹം കണ്ടെത്തിയത്.
രണ്ടുപേരായിരുന്നു ഇന്നലെ ഒഴുക്കിൽപ്പെട്ടത്, ഒരാളെ കെ എസ് ഇ ബി താൽക്കാലിക ജീവനക്കാർ രക്ഷപ്പെടുത്തുകയായിരുന്നു.
തുഷാരഗിരി യിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികൾ ഇവിടെ വെള്ളത്തിൽ ഇറങ്ങിയതും അപകടം സംഭവിച്ചതും
