Trending

വിജയികളെ ആദരിച്ചു.

 


യുണൈറ്റഡ് അടിവാരം കലാകായിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അടിവാരം  മേഖലയിലെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ ഉപഹാരം നൽകി ആദരിച്ചു.

 പുതുപ്പാടി പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ഐ ബി റെജി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.ക്ലബ്ബിൻറെ പ്രസിഡണ്ട് നാസർ കണലാട്  അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഡോക്ടർ ഹുസൈൻ മാസ്റ്റർ ,ബഷീർ മാസ്റ്റർ ,ഗഫൂർ ഒതയോത്ത്, രതീഷ് ടി ആർ എന്നിവർ സംസാരിച്ചു. സ്വാഗതം സുധീർ സി വി യും നന്ദി മുഫ്സിൽ പിലാശ്ശേരിയും നിർവഹിച്ചു.ഷംസാദ് ഹുസൈൻ, രഞ്ജിത് ബാബു എന്നിവർ സംബന്ധിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post