Trending

വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി.






താമരശ്ശേരി : പള്ളിപ്പുറം വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ ശനിയാഴ്ച        (ജൂലൈ 9 ) നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രസംരക്ഷണ സമിതി നേതൃത്വത്തിൽ കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി.


പരിപാടിയുടെ ഭാഗമായി ഉത്സവത്തിനാവശ്യമായ പൂജാദ്രവ്യങ്ങൾ, പ്രസാദ ഊട്ടിനുള്ള അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ കമ്മിറ്റി , മാതൃസമിതി അംഗങ്ങളും ഭക്തജനങ്ങളും ക്ഷേത്രത്തിൽ സമർപ്പിച്ചു.

 മേൽശാന്തി ശ്രീധരൻ നമ്പൂതിരി ഏറ്റുവാങ്ങി.
വൈകീട്ട് ക്ഷേത്രം തന്ത്രി കക്കാട് നാ രായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആചാര്യ വരണം
ദീപാരാധന, പ്രാസാദ ശുദ്ധി,
വാസ്തുഹോമം, രാക്ഷ്‌ഹോഗ്ന ഹോമം,  വാസ്തുബലി,
അസ്ത്ര കലശ പൂജ
അത്താഴ പൂജ എന്നിവ നടന്നു.

പ്രതിഷ്ഠാ ദിനമായ ഇന്ന് (ശനി ജൂലൈ 9 ) 
നടക്കട്ടെ തുറക്കൽ,ഗണപതി ഹോമം
ഉഷപൂജ എന്നിവയ്ക് ശേഷം        ചതുശുദ്ധി, ധാര, പഞ്ചകാന്തം ,പഞ്ചഗവ്യം എന്നിവ പൂജിച്ചു ഭഗവാന് അഭിഷേകം ചെയ്തു ബിംബ ശുദ്ധി ക്രിയ നടക്കും.
ഉപദേവൻമാർക്ക് കലശം ആടി പൂജയും ഉണ്ടാകും.
തുടർന്ന് ഇരുപത്തി അഞ്ച് കലശം ആടി ഉച്ചപൂജയും ശ്രീഭൂതബലിയും നടക്കും.
ഉച്ചയ്ക്ക് പ്രസാദ ഊട്ട്.



ഫോട്ടോ: പള്ളിപ്പുറം വാകപ്പൊയിൽ ശ്രീവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറയ്ക്കൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post