Trending

ഉന്നത മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു



ചേപ്പാല യൂണിറ്റ് SYS പാഠശാല യോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഉന്നത മാർക്ക്‌ വാങ്ങിയ എസ് എസ് എൽ സി, പ്ലസ് ടു, എം ബി ബി എസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മദ്ധ്യപ്രദേശ് ജബൽപൂർ ഐ ഐ ഐ ടി യിൽ പ്രവേശനം നേടിയ അമീൻ ചേപ്പാലക്ക് ചടങ്ങിൽ ഉപഹാരം നൽകി.

 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഗൈഡൻസ് ക്ലാസ്സ്‌ മർകസ് ഹൈസ്കൂൾ അധ്യാപകനായ ഒ ടി മുഹമ്മദ്‌ ഷഫീഖ് സഖാഫി നിർവഹിച്ചു.  
വിദ്യാർത്ഥികൾക്കുള്ള ഉപഹാര നിർവഹണം മഹല്ല് സെക്രെട്ടറി സയ്യിദ് അലവി മഷ്ഹൂർ, സമദ് മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, അബ്ദുറഹ്മാൻ എ പി, അഡ്വ :സയ്യിദ് സുഹൈൽ, അഷ്‌റഫ്‌ അമാനത്ത് എന്നിവർ നിർവഹിച്ചു.  മുജീബ് ചേപ്പാല സ്വാഗതവും അർഷാദ് ചേപ്പാല നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post