കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐിയു ജില്ലാ പഠനക്യാമ്പ് പുതുപ്പാടിയിൽ സമാപിച്ചു.
പുതുപ്പാടി വെസ്‌റ്റ് കൈതപൊയിലിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനം ചെയ്‌തു.കെസിഇയു ജില്ലാപ്രസിഡന്റ് കെ ബാബുരാജ് അധ്യക്ഷനായി. സിപിഐഎം ജില്ലാകമ്മിറ്റിയംഗം കെ ബാബു, സിഐടിയു താമരശേരി ഏരിയാ സെക്രട്ടറി ടിസി വാസു, കെസി വേലായുധൻ, എം ഇ ജലീൽ, പി കെ ഷൈജൽ ജില്ലാ സെക്രട്ടറി എം കെ ശശി,ട്രഷറർ ഇ സുനിൽ കുമാർ, കെ പ്രദീപൻ, എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ടി എ മൊയ്‌തീൻ സ്വാഗതവും കെ വിജയകുമാർ നന്ദിയും പറഞ്ഞു.
ആദ്യ ദിനത്തിൽ വിവിധ സെക്ഷനുകളിലായി ഡോ എം വി ശശികുമാർ, കെസിഇയു സംസ്ഥാന സെക്രട്ടറി എൻ കെ രാമചന്ദ്രൻ എന്നിവർ ക്ലാസ് എടുത്തു. തുടർന്ന് നടന്ന സാംസ്‌കാരിക സായാഹ്നവും പ്രതിഭ സംഗമവും പ്രശസ്ത നാടക പ്രവർത്തകൻ മാവൂർ വിജയൻ ഉദ്‌ഘാടനം ചെയ്തു. ഞായറാഴ്‌ച്ച വിവിധ സെക്ഷനുകളിൽ ഡോ എം രാമനുണ്ണി, സഹകണ വകുപ്പ് അസിസ്‌റ്റന്റ് ഡയരക്ടർ സി വി വിനോദ് കുമാർ എന്നിവർ ക്ലാസ് എടുത്തു.
