Trending

പ്ലസ് വൺ പ്രവേശനം: സാങ്കേതിക തകരാറ് പരിഹരിച്ചില്ല, ട്രയൽ അലോട്ട്മെൻ്റ് പരിശോധിക്കാനാവാതെ അപേക്ഷകർ


പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചെങ്കിലും സൈറ്റിൽ കയറി പരിശോധിക്കാനാവാതെ അപേക്ഷകർ വലയുന്നു.

ഇന്നു രാവിലെ ട്രെയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ച സമയം മുതൽ രാത്രി വരെ ശ്രമിച്ചെങ്കിലും സൈറ്റിൽ കയറി ലോഗിൻ ചെയ്യാൻ ഭൂരിഭാഗം അപേക്ഷകർക്കും സാധിച്ചില്ല.

തങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും, മാറ്റങ്ങൾ വരുത്താനുമുള്ള അവസരം സൈറ്റിലെ സാങ്കേതിക തകരാറുമൂലം +1 അപേക്ഷകർക്ക് ഇന്ന് നഷ്ടമായി. നാളെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന പ്രതിക്ഷയിലാണ് വിദ്യാർത്ഥികൾ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post