Trending

ഇടിഞ്ഞു വീണത് ഉയരം കൂടിയ മതിൽ, ഒഴിവായത് വൻ ദുരന്തം.




താമരശ്ശേരി:കട്ടിപ്പാറ വി ഒ ടി യില്‍ സ്‌കൂളിന് മുകളിലേക്ക് ഉയരം കൂടിയ മതിൽ ഇടിഞ്ഞു വീണെങ്കിലും കുട്ടികൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു,

വെട്ടിഒഴിഞ്ഞ തോട്ടം എസ്എസ്എം യു പി സ്‌കൂളിന് മുകളിലേക്കാണ് അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞു വീണത്. ഉച്ചഭക്ഷണത്തിൻ്റെ ഇടവേള സമയത്തായിരുന്നു അപകടം.



സ്കൂകൂളിൻ്റെ ചുമരുകൾക്ക് കേടുപാട് സംഭവിക്കുകയും, ചുമരിലെ കട്ടകൾ ക്ലാസ് റൂമിന് അകത്ത് പതിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.

ഉയരം കൂടിയ മതിൽ നിർമ്മാണത്തിന് ആവശ്യമായ വണ്ണമുള്ള കമ്പി ഉപയോഗിച്ചിട്ടില്ലായെന്നും, ഫൗണ്ടേഷൻ ഉണ്ടായിരുന്നില്ലെന്നും, സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് ഇത്രയും ഉയർന്ന മതിൽ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

താമരശ്ശേരി തഹസിൽദാർ സുബൈറിൻ്റെ നേതൃത്വത്തിൽ റവന്യു സംഘവും, പോലീസും, പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.പൊതുമരാമത്ത് വകുപ്പിലെ വിദഗ്ദർ നാളെ പരിശോധന നടത്തും.

മതിൽ നിർമ്മാണത്തിൽ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.

പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ബലം കൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്.


.
T News

working in the field of advertising and printing

Post a Comment

Previous Post Next Post