നാദാപുരം :മത്സ്യം പിക്കപ്പ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
സംസ്ഥാന പാതയിൽ കല്ലാച്ചി കസ്തൂരിക്കുളത്താണ് അപകടം.
കക്കട്ട് പാതിരപ്പറ്റ സ്വദേശി
മാവുള്ള പറമ്പത്ത് അശോകൻ (56) ആണ് മരിച്ചത്.
കല്ലാച്ചി ബാറ്ററി കടയിലെ ജീവനക്കാരനാണ്.
മീൻ വണ്ടിയുടെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രാവിലെ 9 മണിക്കായിരുന്നു അപകടം.
