എടവണ്ണപ്പാറ: പാഞ്ചേരി ജലാലിയ്യ കോളേജിന് സമീപത്തായി നടന്ന വാഹനാ അപകടത്തിൽ ഒരു മരണം.ചെറുവാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്ന് രാത്രി അപകടത്തിൽപ്പെട്ടത് .
നാസറുദ്ദീൻ എളമരത്തിന്റെ സഹോദരൻ എടവണ്ണപ്പാറ സ്വദേശി നവാസിന്റെ( ആശി ഹോസ്പിറ്റൽ ) മകൻ മുഹമ്മദ് നജാദ് ( 9 ) ആണ് മരിച്ചത്.
പരിക്കേറ്റ മറ്റുള്ളവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

