Trending

കുഞ്ഞിനെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും റിമാൻഡ് ചെയ്തു


മലപ്പുറം: മൂന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങിയ യുവതിയും കാമുകനും പിടിയിൽ. പള്ളിപ്പുറം സ്വദേശിനി ജുമൈലത്ത് (22), വെള്ളില കോഴിപറമ്പിലെ ഓട്ടോ ഡ്രൈവർ ഷംസുദ്ദീൻ (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 30 ന് പള്ളിപ്പുറത്തെ സ്വന്തം വീട്ടിൽ നിന്ന് മൂന്നര വയസ്സുള്ള മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഭർത്താവിന്റെ വെള്ളില കോഴിപ്പറമ്പിലെ വീടിനടുത്തുള്ള ഓട്ടോറിക്ഷ ഡ്രൈവറാണ് ഷംസുദ്ദീൻ. ജുമൈലത്ത് നസീഹയുടെ ഭർത്താവ് വിദേശത്തായിരുന്നു.

ശംസുദ്ധീന്റെ ഓട്ടോറിക്ഷ യിലാണ് സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഈ പരിചയം ഇഷ്ടത്തിലാകുകയായിരുന്നു. ഒളിച്ചോടിയ ശേഷം ഇവർ ഊട്ടി, ചെന്നൈ എന്നീ സ്ഥലങ്ങളിൽ താമസിച്ച് വരികയായിരുന്നു. ഇരുവരെയും മലപ്പുറം സ്റ്റേഷൻ ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ ഇന്ദിര മണി, എ എസ് ഐ സിയാദ് കോട്ട, എസ് സി പി ഒ മാരായ ഷിൻസ് ആന്റണി, അബ്ദുൽ മുനീർ, ഹാരിസ് ആലുംതറയിൽ, സി പി ഒ മാരായ മൻസൂർ, റിനു, എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇരുവരെയും മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
T News

working in the field of advertising and printing

Post a Comment

Previous Post Next Post