Trending

മന്ത്രി സജി ചെറിയാൻ രാജിവച്ചു


സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍(saji cheriyan) രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. രാജി സ്വതന്ത്രമായ തൻ്റെ തീരുമാനമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനം ചെയ്‌തുവെന്നും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പ്രസംഗത്തിലെ പൂർണഭാഗം മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തില്ലായെന്നും സജി ചെറിയാൻ പറഞ്ഞു.

ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഏതാനും ഭാഗങ്ങൾ ആണ് പ്രചരിച്ചതെന്നും പ്രസംഗം ദുർവാഖ്യാനം ചെയ്തുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാ സംരക്ഷണം ഏറ്റെടുത്തവരാണ് സിപിഐഎമ്മും ഇടതുപക്ഷവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

T News

working in the field of advertising and printing

Post a Comment

Previous Post Next Post