ആറുമാസം മുമ്പ് സ്വകാര്യ ഫ്‌ളാറ്റിലാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. വിദ്യാർഥികളിലൊരാൾ ഒരാഴ്ച മുമ്പ് വാട്‌സ്ആപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ വൈറലായി. സംഭവം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോളേജ് അധികൃതർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.
ലിപ് ലോക്ക് മത്സരത്തിനിടെ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പെൺകുട്ടി അവളുടെ കോളേജ് സുഹൃത്തിന്റെ മടിയിൽ കിടക്കുന്നതും വീഡിയോയിൽ കാണാം. ആൺകുട്ടികളിൽ ഒരാൾ അടുത്ത ജോഡികളെ ചുംബിക്കാൻ വിളിക്കുന്നത് കേൾക്കാം. സംഭവം രക്ഷിതാക്കളെ ആശങ്കയിലാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
