Trending

ഇടിമിന്നലില്‍ മൂന്നു വീടുകള്‍ക്ക് കേടുപാട്






പേരാമ്പ്ര : ചാലിക്കര പുളിയോട്ടുമുക്കില്‍ വാളൂര്‍ പാറക്ക് സമീപം ഇടിമിന്നല്‍ മൂന്നു വീടുകൾക്ക്   കേടുപാട് സംഭവിച്ചു.

 ഇന്നലെ വൈകിട്ട് 4 മണിയോടെ ഉണ്ടായ വന്‍ ഇടിമിന്നലിലാണ് ഇവിടെ മൂന്നു വീടകളില്‍ നാശനഷ്ടമുണ്ടായത്.

 കേളോത്ത് ആയിഷ, കേളോത്ത് കുഞ്ഞിക്കലന്തന്‍, കേളോത്ത് ഫൗസിയ എന്നിവരുടെ വീടുകളിലാണ് ഇടി മിന്നല്‍ നാശം വിതച്ചത്.

 കേളോത്ത് ആയിഷയുടെ വീട്ടിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്

. ഇവിടെ വയറിംഗ്പൂര്‍ണ്ണമായും തകര്‍ന്നു. മെയിന്‍ സിച്ചും മീറ്ററും മിന്നലിന്റെ ആഘാതത്തില്‍ തെറിച്ച് വീണനിലയിലാണ്. വീടിന്റെ മുറ്റത്ത് പാകിയ ഇന്റര്‍ലോക്ക് കട്ടകള്‍ ഇടിമിന്നലില്‍ ചിതറിതെറിച്ചു. ചുമര്‍ പൊട്ടികീറുകയും ടൈലുകള്‍ ഭിത്തിയില്‍ നിന്ന് ഇളകി ദൂരത്ത് തെറിച്ച് വീഴുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയുടെ ഇരുവശവും സ്ഥാപിച്ച ലൈറ്റുകള്‍ പിഴുത് മാറ്റപ്പെട്ട നിലയിലാണ്. ഇലക്ട്രിക്ക് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും നശിച്ചു.

 തെങ്ങും വാഴകളും  നശിച്ച നിലയിലും പറമ്പില്‍ മണ്ണ് ഉഴുത് മറിച്ചിട്ട നിലയിലുമാണുള്ളത്.

 ഈ സമയം വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സമീപത്ത് തന്നെയുള്ള കേളോത്ത് കുഞ്ഞിക്കലന്തന്റെ വീട്ടിലും വയറിംഗും മെയിന്‍ സ്വിച്ചും മോട്ടോറിലേക്കുള്ള വയറിംഗും കത്തി കരിഞ്ഞ നിലയിലാണ്. കെഎസ്ഇബിയുടെ സര്‍വ്വീസ് വയറും മിന്നലില്‍ കത്തി. ഫൗസിയയുടെ വീട്ടിലും സമാന രീതിയിലാണ് നാശ നഷ്ടമുണ്ടായത്. മെയിന്‍ സ്വിച്ചും മിറ്ററും ഇടിയില്‍ നശിക്കുകയും ഫ്യൂസുകള്‍ പൊട്ടിതെറിക്കുകയും സമീപത്തെ ചുമരിന് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്


. വീട്ടിനകത്ത് സ്വിച്ച് ബോര്‍ഡുകള്‍ കത്തിയ നിലയിലുമാണുള്ളത്. മൂന്നു വീടുകളിലും വയറിംഗ് മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയാണുള്ളത്. വൈദ്യൂതി ബന്ധം പുനസ്ഥാപിച്ചാല്‍ മാത്രമേ നാശനഷ്ടത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭ്യമാവുകയുള്ളൂ. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post