താമരശ്ശേരി : ശക്തരാവുക, സ്ത്രീ വിരുദ്ധ മൗലിക വാദങ്ങളെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണർവ് മുന്നേറ്റ യാത്രക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി.
താമരശ്ശേരി പഴയ ബസ്സ്സ്റ്റാന്റിൽ നൽകിയ സ്വീകരണതിൽ ദീപ്തി അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ എം എസ് സുഗൈതകുമാരി , ജാഥാ മാനേജർ ആർ ബിന്ദു, ശശികല , സി രമ്യ എന്നിവർ സംസാരിച്ചു.
ജോയിന്റ് കൗൺസിൽ ജില്ലാ ജോ.സെക്രട്ടറി കെ പി അഖിലേഷ്, സി പി ഐ മണ്ഡലം സെക്രട്ടറി ടി എം പൗലോസ്, എ ഐ ടി യു സി സംസ്ഥാന കൗൺസിൽ അംഗം കെ ദാമോദരൻ, സി പി ഐ ലോക്കൽ സെക്രട്ടറി ഉല്ലാസ് കുമാർ , മണ്ഡലം അസി.സെക്രടറി എ എസ് സുഭീഷ് , ടൗൺ ബ്രാഞ്ച് സെക്രട്ടറി വി കെ അഷ്റഫ് എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി റിജേഷ് കുമാർ , ജോയിന്റ് കൗൺസിൽ വനിത മേഖല സെക്രട്ടറി സി ധന്യ, ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി വി കെ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
