തിരുവനന്തപുരം: നെടുമങ്ങാട് മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ഊരട്ടമ്പലം സ്വദേശികളായ വിമൽ കുമാർ, ഷിബു എന്നിവരാണ് മരിച്ചത്. കരകുളം കെൽട്രോൺ ജങ്ഷന് സമീപം കുഴിയെടുക്കവെയാണ് അപകടം. ഉച്ചയോടെയാണ്. ആശുപത്രി കെട്ടിടത്തിന് അടിത്തറ കെട്ടുന്നതിന് വേണ്ടി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തിരുന്നു. കുഴി വൃത്തിയാക്കാനായി നാലു തൊഴിലാളികൾ കുഴിയിൽ ഇറങ്ങിയിരുന്നു. ഇവരിൽ രണ്ടുപേരുടെ ദേഹത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപേയെങ്കിലും വഴിയിൽ മരിച്ചു.
അതേസമയം, അട്ടപ്പാടി ഷോളയൂരിൽ വൈദ്യുതി കമ്പി പൊട്ടി വീണ് അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശിയായ സയ്യിദുൽ ശൈഖാണ് മരിച്ചത്. നടന്നുപോകുന്നതിനിടെ വൈദ്യുത കമ്പി പൊട്ടി വീഴുകയായിരുന്നു.