Trending

ആശുപത്രിയ്ക്കടുത്ത് റോഡപകടത്തിൽ പരിക്കേറ്റയാളെ ആരും തിരിഞ്ഞ് നോക്കിയില്ല, റോഡിൽ കിടന്ന് മരിച്ചു.

 
കോട്ടയം: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എംസി റോഡില്‍ ഏറ്റുമാനൂരിന് സമീപം കാരിത്താസിലാണ് അപകടം നടന്നത്. കോട്ടയം നട്ടാശേരി കുഴിക്കാലയിൽ അരുൺ കുമാർ ജോസഫാണ് മരിച്ചത്. രാത്രി പത്തുമണിയോടെയായിരുന്നു അപകടം നടന്നത്.



കോട്ടയം ഭാഗത്ത് നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിർദിശയില്‍ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അരുണിനെ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.

അപകടസമയം ഇതുവഴിയെത്തിയ മോട്ടർവാഹന വകുപ്പിന്റെ വാഹനത്തിലാണ് റോഡിൽ കിടന്ന അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു


T News

working in the field of advertising and printing

Post a Comment

Previous Post Next Post