Trending

മഴക്ക് മുമ്പേ പണി പൂർത്തീകരിച്ചില്ല, കുണ്ടും കുഴിയുമായി റോഡ്. താമരശ്ശേരി മുക്കം റോഡിലൂടെയുള്ള യാത്ര ദുഷ്കരം


താമരശ്ശേരി: നവീകരണ പ്രവൃത്തി നടക്കുന്ന കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ മഴക്ക് മുമ്പേ റോഡ് പണി പൂർത്തീകരിക്കാത്തത് മൂലം കുണ്ടും, കുഴിയും രൂപപ്പെട്ട് യാത്രക്കാരുടെ നടുവൊടിയുന്ന അവസ്ഥയിലാണ്.

താമരശ്ശേരി ചുങ്കത്തിനും കുടുക്കിൽ ഉമ്മരത്തിനും ഇടയിൽ റോഡ് തകർന്ന ഭാഗത്തു കൂടെ കാൽനട യാത്ര പോലും ദുസ്സഹമാണ്.

ഈ ദുരാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post