Trending

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു




മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ഡിലേനി ഭവന്‍ ജംഗ്ഷന് സമീപം ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. 

വള്ളിയൂര്‍ക്കാവ് കാവണ കോളനിയിലെ സുബ്രഹ്‌മണ്യന്റെ മകന്‍ അനില്‍ (20) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ ആയിരുന്നു അപകടം.

 ബൈക്കിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്നു അനില്‍. അപകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ അനിലിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

  ബൈക്കോടിച്ചിരുന്ന കാവുംകുന്ന് സ്വദേശിവിഷ്ണു (22) പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ലക്ഷ്മിയാണ് അനിലിന്റെ അമ്മ.സഹോദരങ്ങള്‍ :മനോജ്,വിഷ്ണു,അഖില.
T News

working in the field of advertising and printing

Post a Comment

Previous Post Next Post