Trending

ബസ് ഡ്രൈവർ കടത്തിക്കൊണ്ടുപോയ പത്താം ക്ലാസുകാരിയെ കണ്ടെത്തി; അറസ്റ്റ്


പത്തനംതിട്ട: സ്വകാര്യ ബസ് ഡ്രൈവർ കടത്തിക്കൊണ്ടുപോയ പത്താം ക്ലാസുകാരിയെ കണ്ടെത്തി. കോട്ടയത്ത് ലോഡ്ജിൽനിന്നാണ് പെൺകുട്ടിക്കൊപ്പം ബസ് ഡ്രൈവർ ഷിബിൻ പിടിയിലായത്. ഇരുവരെയും പത്തനംതിട്ടയിലേക്ക് കൊണ്ടുവന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കും.

തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ പെൺകുട്ടി വീട് വിട്ട് പോകുകയായിരുന്നു. ബസ് ഡ്രൈവർക്കൊപ്പം പോകുന്നുവെന്ന് പെൺകുട്ടി അമ്മയെ വിളിച്ച് പറഞ്ഞു.

ആങ്ങമൂഴി - പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് ഷിബിൻ. ബസ് പത്തനംതിട്ടയിൽ ഉപേക്ഷിച്ചാണ് ഡ്രൈവർ പെൺകുട്ടിയെയും കൊണ്ട് മുങ്ങിയത്.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഷിബിൻ. പോക്സോ അടക്കം ഇയാൾക്കെതിരെ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി
T News

working in the field of advertising and printing

Post a Comment

Previous Post Next Post