Trending

കോലം കത്തിക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിച്ചു; പൊലീസുകാർക്കിടിയിലേക്ക് ഓടിക്കയറി നേതാവ്


പാലക്കാട്: രാഹുൽ ഗാന്ധി എംപിയെ കസ്റ്റഡിയിലെടുത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയ കോലം കത്തിക്കൽ പ്രതിഷേധത്തിൽ അപകടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടെയായിരുന്നു അപകടം. കോലം കത്തിക്കുന്നതിനിടെ പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിക്കുകയായിരുന്നു.

തീ പടർന്ന മുണ്ടുമായി പൊലീസുകാർക്കിടയിലേക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ഓടിക്കയറിയത്. ഉടനെ മുണ്ട് ഊരിയെറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗൺസിലറുമായ പി എസ് വിബിന് പൊള്ളലേറ്റു.

നാല് കോൺഗ്രസ് പ്രവർത്തകരുടെ വസ്ത്രങ്ങളിലും തീ പടർന്നു. രണ്ട് പൊലീസുകാർക്കും പരുക്കേറ്റിരുന്നു. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്ഫറ്റ് ചെയ്ത് നീക്കി. അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാഷ്ട്രപതി ഭവന്‍ മാർച്ചിനെ തുടര്‍ന്നാണ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനെതിരെ സുൽത്താൻ പേട്ട് റോഡ് ഉപരോധത്തിനിടെയുള്ള പ്രവര്‍ത്തകരുടെ ആവേശം അപകടത്തിലേക്ക് നയിച്ചത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post