നാദാപുരം: പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്കു സമീപം മീൻ പിടിക്കുന്നതിനിടയിൽ പത്തനംതിട്ട ജില്ലക്കാരനായ യുവാവ് പുഴയിൽ വീണു മരിച്ചു.
പത്തനംതിട്ട വാര്യാപുരത്ത് പുതുവേരിയിൽ മനോജ് (32) ആണു മരിച്ചത്.
പൊടിമോന്റെ മകനാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കല്ലാച്ചിയിൽ വയറിങ് ജോലി ചെയ്യുന്ന മനോജും ഭാര്യാ സഹോദരനും ചേർന്നാണ് മീൻ പിടിക്കാൻ പോയത്. പുഴയിൽ വീണ മനോജിനെ ചൊക്ലി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. .ഭാര്യ :കവിത ( കല്ലാച്ചി വിംസ് ആശുപത്രി)
