Trending

പട്ടി റോഡിന് കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് സ്ത്രീ മരിച്ചു


കാഞ്ഞങ്ങാട് : ഹൊസ്‌ദുർഗ് കടപ്പുറം നിത്യാനന്ദ മഠത്തിന് സമീപം ഓട്ടോ മറിഞ്ഞ് മത്സ്യ വിൽപ്പനക്കാരി മരിച്ചു. നവോദയ ക്ലബിനു സമീപത്തെ ബേബിയാണ് (58)മരിച്ചത്. നായകൾ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു. കോട്ടച്ചേരി മീൻ മാർക്കറ്റിൽ നിന്നും വിൽപ്പന കഴിഞ്ഞ് ഓട്ടോയിൽ നാട്ടിലേക്കു പോകും വഴി വൈകീട്ട്‌ 7:50 നാണ്‌ അപകടം നടന്നത്.

വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന വിലാസിനിയെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേബിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരിച്ചിരുന്നു. മൃതദേഹം മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: നാരായണൻ. മക്കൾ: അനീഷ്, അനിൽ, അനുപമ. മരുമക്കൾ: പ്രമോദ്, പ്രണവ്യ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post