Trending

വാവാട് ഉസ്താദ് ഉറൂസ് മുബാറക്ക് ' നേതൃസംഗമം നടത്തി.



താമരശ്ശേരി: ജൂലൈ 27 മുതൽ 31 കൂടിയ ദിവസങ്ങളിൽ വാവാട് ജുമാ മസ്ജിദ് മഹല്ല് അങ്കണത്തിൽ നടക്കുന്ന 'വാവാട് ഉസ്താദ് ഒന്നാം ഉറൂസ് 'മുബാറക്കിൻ്റെയും, സൈനുൽ ഉലമ: അറബിക് കോളേജ് പതിമൂന്നാം വാർഷിക സമ്മേളനത്തിൻ്റെയും വിജയത്തിനായ് സ്വാഗത സംഘം ഭാരവാഹികളുടെ ആഭിമുഖ്യത്തിൽ  നേതൃസംഗമം നടത്തി. വാവാട് മുദരിസ് പി കെ മുഹമ്മദ് ഹസ്സൻ ദാരിമി ഉത്ഘാടനം ചെയ്തു.വർക്കിംഗ് കൺവീനർ എം ടി അയ്യൂബ്ഖാൻ അദ്യക്ഷനായി.പി കെ സാജിദ് ഫൈസി കളരാന്തിരി മുഖ്യ പ്രഭാഷണം നടത്തി.കെ കെ എം റാഫി റഹ്മാനി ആമുഖ സന്ദേശം നൽകി.എം പി ഹുസൈൻ, പി പി മുഹമ്മദലി മാസ്റ്റർ, അലിമോൻ ചെമ്പ്ര, പി പി സി അബ്ദുള്ള, പി വി ബഷീർ, വി കെ മജീദ്, പി കെ സലീം, മുസ്ഥഫാ കമാൽ, ഒ കെ സലിം, കെ സി മൂസക്കോയ, പി എം മൊയ്തീൻ, കെ കെ അലി തുടങ്ങിയവർ സംബന്ധിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post