ഉള്ളിയേരിയിൽ ബസും ബൈക്കും കുട്ടിയിടിച്ചു അപകടം. ഉള്ളിയേരി എ. യു. പി സ്കൂളിൻ സമിപം അപകടം നടന്നത്.കോഴിക്കോടേക്ക് പോവുന്ന സ്വകാര്യ ബസും ബൈക്കും കുട്ടിയിടിച്ചാണ് അപകടം ,അപകടത്തിൽ കൽപ്പത്തൂർ സ്വദേശി സി.കെ ബാലകൃഷ്ണനാണ് മരണപ്പെട്ടത്, മകളെ ഗുരുത പരിക്കുകളോടെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.
കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ അടുത്തിടെയായി ബസ് അപകടം വർദ്ധിച്ചു വരികയാണ്.
ഇന്ന് രാവിലെ ഉള്ളിയേരി ബസ് സ്റ്റാൻഡിലും അപകടം നടന്നിരുന്നു. ഉള്ളിയേരി - തെരുവത്ത് കടവിനിടയിൽ ഒരു മാസം മുൻപ് ബസും ബൈക്കും കുട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചിരുന്നു.
