താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ മണ്ണിൽക്കടവിനും - അടിവാരത്തിനും ഇടയിലുള്ള 20 കിലോമീറ്റർ ദൂരത്തിനിടക്ക് റോഡിൽ ചെറുതും വലുതുമായ 703 കുഴികൾ.
മണ്ണിൽക്കടവ് മുതൽ താമരശ്ശേരി വരെ മാത്രം 172 കുഴികളുണ്ട്. താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ അടിവാരം വരെയുള്ള ഭാഗത്ത് 531 കുഴികളാണ് ഉള്ളത്. ഇതിൽ പലതും അപകടം ക്ഷണിച്ച് വരുത്തുന്ന രൂപത്തിലാണ്. ചിലയിടങ്ങളിൽ ടാറിംഗ് പൂർണമായും തകർന്നിട്ടുണ്ട്.
ഈങ്ങാപ്പുഴ കോയാസ് മുതൽ പാരിഷ്ഹാൾ വരെയും, കൈതപ്പൊയിൽ പാലം മുതൽ അടിവാരം വരെയുമുള്ള ഭാഗത്തിൻ്റെ അവസ്ഥ ഏറെ പരിതാപകരമാണ്
