Trending

ഹിമാചലിലെ ബസ് അപകടം, വാഹനത്തിലുണ്ടായിരുന്നത് 40 ഓളം വിദ്യാർത്ഥികൾ, 16 മരണം


ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ ഇന്ന് രാവിലെ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 16 യാത്രക്കാർ മരിച്ചു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. രാവിലെ 8.30 ഓടെ സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള തോട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു. ജില്ലാ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അപകടം നടക്കുമ്പോൾ ബസിൽ 40 ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളുവിലെ ബസ് അപകടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം അനുവദിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും.

T News

working in the field of advertising and printing

Post a Comment

Previous Post Next Post