താമരശ്ശേരി:കോഴിക്കോട് സ്വദേശിയും പന്നിയങ്കര പോലിസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമായ സാജന്‍ പുതിയോട്ടിലിന്റെ കവിതാസമാഹാരം "അച്ഛനാണെന്റെ പോലിസ്,'' 2022 ജൂലൈ 31ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വച്ച്
പ്രകാശനം ചെയ്യും.
മലയാളത്തിന്റെ പ്രിയ കവിയും കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീ. പി.കെ ഗോപി അസി. പോലിസ് കമ്മീഷണര്‍ ശ്രീ. എ.എം സിദ്ദീഖിന് കൈമാറിക്കൊണ്ടാണു പുസ്തകം പ്രകാശനം ചെയ്യുന്നത്. മുതിര്‍ന്ന സാഹിത്യകാരന്‍ ശ്രീ. പി.കെ. പാറക്കടവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കേരള പോലിസ് സ്‌ട്രെസ്സ് മാനേജ്‌മെന്റ് ട്രെയിനറും അസോസിയേഷന്‍ ഓഫ് ഹിപ്‌നോട്ടിസ്റ്റ്‌സ് ആന്റ് ന്യൂമോണിസ്റ്റ്‌സ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമാണ് സാജന്‍ പുതിയോട്ടില്‍. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
