Trending

സർഗ്ഗോദയം 2022-23




 നെല്ലിപ്പൊയിൽ :- സെന്റ് തോമസ് എൽ.പി.എസ് നെല്ലിപ്പൊയിൽ 2022-23 അധ്യയനവർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും,വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം *'സർഗ്ഗോദയം'* എന്ന പേരിൽ തിരി തെളിയിച്ച് ആഘോഷപൂർവ്വം തുടക്കമിട്ടു.

 30 വർഷക്കാലമായി നാടൻ കലാ രംഗത്ത് പ്രവർത്തിച്ചു വരികയും കേരളത്തിനകത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും  വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ തന്റെ മികവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന വ്യക്തി 2014 ൽ ഫോക് ലോർ അക്കാദമി യുവ നാടൻ പാട്ടു കലാകാരനുള്ള പുരസ്കാരം നൽകി ആദരിച്ച വ്യക്തി , 2020 ൽ വീണ്ടും നാടൻ പാട്ടു കലാകാരനുള്ള പുരസ്കാരം ഫോക് ലോർ അക്കാദമി  നൽകി അദ്ദേഹത്തെ ആദരിച്ചു..


 വയനാട് നാട്ടു കൂട്ടം നാട്ടറിവ് പഠന കേന്ദ്രം എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ
 ശ്രീ  . മാത്യു എ.സി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈത്തിരി ജനമൈത്രി പോലീസും,  നാടൻപാട്ട് കലാകാരനുമായ ശ്രീ .വിനോദ്. കെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 


 നാടൻപാട്ടിന്റെ വായ്ത്താരികളിൽ ആടിയും പാടിയും  കുട്ടികളുടെ  ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ മാത്യു മാഷിന് കഴിഞ്ഞു. വൈക്കം മുഹമ്മദ്  ബഷീർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളുടെ സമ്മാനദാനവും ഇതോടൊപ്പം വിതരണം ചെയ്തു. പ്രധാന അദ്ധ്യാപകനായ ശ്രീ എബ്രഹാം മാത്യു ഏവരെയും സ്വാഗതം ചെയ്തു.  പി ടി എ പ്രസിഡണ്ട് ശ്രീ. ജിനേഷ് കുര്യൻ അധ്യക്ഷനായി. സ്കൂൾ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ കോഡിനേറ്ററും, അധ്യാപികയുമായ ശ്രീമതി നീതു സണ്ണി നന്ദി പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post