Trending

നഞ്ചിയമ്മ മുതൽ സച്ചി വരെ; മലയാളം തിളങ്ങുന്നത് 15 പുരസ്കാരങ്ങളിലൂടെ


ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുസ്കാരം പ്രഖ്യാപിച്ചപ്പോൾ മിന്നിത്തിളങ്ങി മലയാള സിനിമ. മലയാള സിനിമയ്ക്ക് മാത്രം 13 പുരസ്കാരങ്ങളാണ് ലഭിച്ചത്. ഇതിന് പുറമെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അപർണ ബാലമുരളി, മികച്ച തിരക്കഥയുടെ ഭാഗമായ മലയാളി ശാലിനി ഉഷയും കൂടിയാകുമ്പോൾ മലയാളിത്തിളക്കം 15 ആയി. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമക്ക് സ്വന്തമായത്.

അയ്യപ്പനും ​കോശിയും എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അന്തരിച്ച സച്ചി മികച്ച സംവിധായകനുള്ള അവാർഡിന് ഉടമയായത്. 2020 ജൂൺ 18 ന് സച്ചി അന്തരിച്ചു 

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ 'കലക്കാത്താ സന്ദനമേലേ' നാടൻ പാട്ടിനാണ്  അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. ഇരുള ഭാഷയിലെ ഈ ഗാനത്തിന്റെ രചയിതാവും നഞ്ചിയമ്മയാണ്

അയ്യപ്പനും കോശിയിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയതിന് മാഫിയ ശശി അവാർഡിന്റെ തിളക്കത്തിലേറി

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പനെ അവിസ്മരണമാക്കിയ ബിജു മേനോനാണ് മികച്ച സഹനടനുള്ള പുരസ്കാരം

മികച്ച വിവരണം: ശോഭ തരൂർ ശ്രീനിവാസൻ (Rhapsody of Rains- Monsoons of Kerala) ശശി തരൂർ എം പിയുടെ സഹോദരിയാണ്

നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹണം- നിഖിൽ എസ് പ്രവീൺ (ശബ്ദിക്കുന്ന കലപ്പ) ആദ്യ ചിത്രമായ ഭയാനകത്തിലൂടെ 2018 ലെ ദേശീയ പുരസ്‌കാരം നേടി.

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- അനീസ് നാടോടി (കപ്പേള)

ജൂറിയുടെ പ്രത്യേക പരാമർശം- വാങ്ക് (സംവിധാനം- കാവ്യ പ്രകാശ്) സംവിധായകൻ വികെ പ്രകാശിന്റെ മകളാണ്  കാവ്യ

മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം - അനൂപ് രാമകൃഷ്ണൻ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’.2021 ഡിസംബർ ഏഴിന്  അനൂപ് അന്തരിച്ചു

മികച്ച മലയാള സിനിമ: തിങ്കളാഴ്ച നിശ്ചയം ( സെന്ന ഹെഡ്ഗെ)

മികച്ച ശബ്ദമിശ്രണം - മാലിക് (വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ)

മികച്ച നടി- അപർണ ബാലമുരളി (സൂരറൈ പോട്രെ)

മികച്ച തിരക്കഥ- ശാലിനി ഉഷാ നായർ (സൂരറൈ പോട്രെ, സുധാ കൊങ്ങരയ്ക്കൊപ്പം പുരസ്കാരം പങ്കിട്ടു)

മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള പുരസ്കാരം (ഡ്രീമിംഗ്സ് ഓഫ് വേർഡ്സ്, സംവിധാനം- നന്ദൻ), നോൺഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധാന


T News

working in the field of advertising and printing

Post a Comment

Previous Post Next Post