Trending

തോട്ടഭൂമി പ്രശ്നം; UDF ജനപ്രതിനിധികളുടെ പ്രതിഷേധ സദസ്സ് ജൂലായ് 14ന്





താമരശ്ശേരി:
താമരശ്ശേരി താലൂക്കിലെ തോട്ട ഭൂമികളിൽ കാലങ്ങളായി വസിക്കുന്ന ജനങ്ങൾ വളരെ ആശങ്കയിലാണ്.

1963ലെ കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 81 പ്രകാരം ഇളവ് അനുവദിച്ച തോട്ട ഭൂമികളിൽ വർഷങ്ങളായി വീടുകളും കെട്ടിടങ്ങളും നിർമ്മിച്ച് താമസിച്ച് വരുന്നവർക്കും, തങ്ങളുടെ നിരന്തരമായ അദ്ധ്വാനത്തിലൂടെയും കഷ്ടനഷ്ടങ്ങൾ സഹിച്ചും ലോണുകൾ എടുത്ത് വാങ്ങിയ ഭൂമികളിൽ പുതിയ വീടുകൾ നിർമ്മിക്കുന്നതിനും, താമസിക്കുന്നതിനും കേരള ഹൈക്കോടതിയുടെ WP(C)17983/2019,29865/19 & 32098/2019 നമ്പർ കേസുകളിലെ വിധി പ്രകാരം തടസ്സം വന്നിരിക്കുകയാണ്. ബഹു: കേരള ഹൈക്കോടതിയുടെ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ച് കേരള ഗവൺമെൻ്റ് സ.ഉ.(എം.എസ്) നമ്പർ.61/2021/ത സ്വഭവ.22/2/2021 തിയ്യതി പ്രകാരം ഉത്തരവ് നല്കിയിരിക്കുകയാണ്.

കേരള ഹൈക്കോടതിയുടെയും കേരള ഗവൺമെൻറി ൻ്റെയും ഉത്തരവ് നടപ്പിലാകുമ്പോൾ സ്ഥിരതാമസക്കാരായ ജനങ്ങളെ പൂർണ്ണമായും തെരുവിലേക്ക് ഇറക്കിവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങും.

ആയതിനാൽ കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് അനുവദിച്ച തോട്ട ഭൂമികളിൽ വീടുകളും, സ്ഥാപനങ്ങളും നിർമ്മിച്ച് വസിക്കുന്നവർക്കും, സ്ഥലം വാങ്ങി വീടുകൾ നിർമ്മിക്കുന്നതിന് തയ്യാറെടുക്കുന്നവർക്കും, കർഷകർക്കും, കർഷക തൊഴിലാളികൾക്കും, മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സ്ഥായിയായ സംരക്ഷണം ലഭിക്കുന്നതിന് കേരള ഭൂപരിഷ്കരണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന് ഉൾപ്പെടെ നടപടികൾ സ്വീകരിച്ച് സാധാരണക്കാരായ ജനങ്ങളുടെ ഭയാശങ്കകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കട്ടിപ്പാറ, താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും,UDF നേതാക്കൻമാരും 14/07/2022 വ്യാഴം രാവിലെ 9.30നു് താമരശ്ശേരി താലൂക്ക് ഓഫീസിന് മുൻപിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു.

MK രാഘവൻ MP പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുന്നതാണെന്ന് സമരസമിതി ചെയർമാൻ പ്രേംജി ജെയിംസ്, കൺവീനർ AK കൗസർ മാസ്റ്റർ എന്നിവർ അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post