Trending

ദേശീയപാതയിലെ കുഴിൽ ചാടി ഇന്നലെ മാത്രം അപകടത്തിൽപ്പെട്ടത് 12 ഇരുചക്രവാഹനങ്ങൾ, കണ്ണ് തുറക്കാതെ അധികൃതർ, ഒടുക്കം നാട്ടുകാർ വീപ്പ സ്ഥാപിച്ചു.


താമരശ്ശേരി: കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന അടുത്തെ പാലത്തിന് സമീപമുള്ള റോഡിലെ കുഴികളിൽ ചാടി ഇന്നലെ മാത്രം അപകടത്തിൽപ്പെട്ടത് പന്ത്രണ്ടോളം ഇരുചക്രവാഹനങ്ങൾ.
സ്ത്രീകളും. കുട്ടികളുമടക്കമുള്ളവർക്ക് പരിക്കേറ്റു.

പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാത ഈ രൂപത്തിൽ തകർന്നിട്ടും ദേശീയ പാത അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.

അപകടം കണ്ട് മടുത്ത നാട്ടുകാരാണ് ഒടുക്കം റോഡിൽ വീപ്പ സ്ഥാപിച്ചത്.എന്നാൽ റിഫ്ളക്ടർ ഇല്ലാതെ രാത്രികാലങ്ങളിൽ വീപ്പ റോഡിൽ കിടന്നാൽ കൂടുതൽ അപകടങ്ങൾക്ക് ഇടയാകും, വീപ്പ മാറ്റിയാൽ കുഴിയിൽ വീണു അപകടത്തിൽപ്പെടും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post