Trending

സ്ക്രാച്ച് കാർഡിലൂടെ സമ്മാനം ലഭിച്ചത് 12,50,000 രൂപ, തുക ലഭിക്കണമെങ്കിൽ നികുതിയും പ്രോസ്സസിംഗ് ഫീസും മുൻകൂട്ടി നൽകണം. Meesho യുടെ പേരിൽ തട്ടിപ്പ്


താമരശ്ശേരി: പ്രമുഖ കമ്പനികളുടെ പേരിൽ പുതിയ രൂപത്തിൽ തട്ടിപ്പ്. ഓൺലൈൻ വ്യാപാര സ്ഥാപനമായ meesho യിൽ നിന്നും സാധനങ്ങൾ വാങ്ങിയിരുന്നവരുടെ പേരിലാണ് സ്പീഡ് പോസ്റ്റ് വഴി സ്ക്രാച്ച് കൂപ്പണും സമ്മാനം ക്ലയിം ചെയ്യാനായുള്ള ഫോമും അയച്ച് കൊടുത്ത് തട്ടിപ്പ് നടത്തുന്നത്..

ഫോമിൽ എക്കൗണ്ട് നമ്പർ, പേര്, ഫോൺ നമ്പർ, ബാങ്കിൻ്റെ പേര്, lFS Code, ഇ മെയിൽ, തുടങ്ങിയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നുണ്ട്. എക്കൗണ്ട് നമ്പർ പാൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കേണ്ടതാണെന്നും പറയുന്നു.

സ്ക്രാച്ച് കൂപ്പൺ വഴി ലഭിച്ച
സമ്മാനതുക ലഭിക്കണമെങ്കിൽ കേന്ദ്ര സംസ്ഥാന നികുതികളും, പ്രോസസിംഗ് ചാർജ്ജും മുൻകൂട്ടി നൽകണമെന്ന് പ്രത്യേകം പറയുന്നുണ്ട്. സമ്മാന തുകയുടെ മൂല്യത്തിന് HDFC ബാങ്ക് ഗ്യാരൻ്റി നൽകുമെന്നും, ബാങ്ക് തങ്ങളുടെ
ബിസിനസ്സ് പങ്കാളിയാണെന്നും എടുത്ത് പറയുന്നു.

എന്നാൽ meesho എന്ന സ്ഥാപനം ഇത്തരത്തിൽ ആർക്കും കത്തയക്കുന്നില്ലെന്നും, തങ്ങളുടെ ഓഫറുകൾ സ്വന്തം അപ്പു വഴിമാത്രമേ ഉപഭോക്താക്കളെ അറിയിക്കാറുള്ളൂവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

ഇത്തരം തട്ടിപ്പിൽ തങ്ങൾക്ക് പങ്കില്ലെന്ന് HDFC ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.

ആളുകൾക്ക് ലഭിക്കുന്ന സ്ക്രാച്ച് കാർഡും, അതോടൊപ്പമുള്ള ഫോമും പൂരിപ്പിച്ച് അയച്ചാൽ തട്ടിപ്പിൻ്റെ അടുത്ത ഘട്ടം
 സ്ക്രാച്ച് കാർഡിലൂടെ ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം പ്രോസസ്സിംഗ് ഫീ., നികുതി എന്നീ യിനത്തിൽ  തട്ടിപ്പു സംഘം നൽകുന്ന എക്കൗണ്ടിലേക്ക് അടക്കാൻ ആവശ്യപ്പെടലാണ്.

ചിലപ്പോൾ ഒന്നിലധികം തവണ പണം അടക്കാൻ ആവശ്യപ്പെടും.

പിന്നീട് വിളിച്ചാലോ ബന്ധപ്പെട്ടാലോ യാതൊരു വിവരവും ലഭിക്കില്ല.

ഇങ്ങനെ ആളുകളിൽ നിന്നും പണം കൈക്കലാക്കാൻ വേണ്ടിയാണ് പുതിയ തട്ടിപ്പ് രീതിയുമായി  സംഘം രംഗത്ത് വന്നിട്ടുള്ളത്. Naptol അടക്കം പല കമ്പനികളുടെ പേരിലും സമാന തട്ടിപ്പ് നടക്കുന്നുണ്ട്.

എന്നാൽ Meesho യിൽ നിന്നും സാധനങ്ങൾ വാങ്ങിയവരുടെ പേരും, വിലാസവും, ഫോൺ നമ്പറുമടക്കമുള്ള വിവരങ്ങൾ എങ്ങിനെ തട്ടിപ്പ് സംഘത്തിന് ലഭിക്കുന്നു എന്നത് ദുരൂഹമാണ്.

HRC ,zazul Islam Avenue
Rajarhat, Vip Road Kolkata.west Bengal എന്നാണ് കത്തിലെ From അഡ്രസ്സ്.
എന്നാൽ meesho online shopping pvt LTD ,vikas Royal Arcade Saint Nagar Delhi, Rani Bagh Pitam pura - Delhi - 110034 എന്നാണ് കത്തിനകത്തെ ഓഫീസ് അഡ്രസ്സ്.




തട്ടിപ്പ് സംഘം അയക്കുന്ന കത്തിൻ്റെ പൂർണ രൂപം താഴെ


Dear Customer,

Meesho Online Shopping Pvt. Ltd. is pleased to inform you that on the occasion of its birthday celebration the company has selected few of its customers in a random lucky draw contest. We are glad to amaze to inform you that you are one of those lucky customers that the company has selected.

പ്രിയ ഉപഭോക്താവേ,

 മീഷോ ഓൺലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്.  ലിമിറ്റഡ്, അതിന്റെ ജന്മദിനാഘോഷ വേളയിൽ, ക്രമരഹിതമായ ഭാഗ്യ നറുക്കെടുപ്പ് മത്സരത്തിൽ കമ്പനി അതിന്റെ ഉപഭോക്താക്കളിൽ ചിലരെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്.  കമ്പനി തിരഞ്ഞെടുത്ത ഭാഗ്യശാലികളിൽ ഒരാളാണ് നിങ്ങളെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

It's our ultimate pleasure to announce your winning scratch coupon which you will be glad to redeem by either calling on our helpline number +91 97179-38961 (08:00AM to 06:00PM) or you can also SMS or Whatsapp the Coupon Code to our Whatsapp No: +91 97179-38961

നിങ്ങളുടെ വിജയിച്ച സ്ക്രാച്ച് കൂപ്പൺ പ്രഖ്യാപിക്കുന്നതിൽ ഞങ്ങളുടെ പരമമായ സന്തോഷമുണ്ട്, അത് ഞങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പറായ +91 97179-38961 (08:00AM മുതൽ 06:00PM വരെ) വിളിച്ച് റിഡീം ചെയ്യുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ട്, അല്ലെങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ കൂപ്പൺ കോഡ് SMS അല്ലെങ്കിൽ Whatsapp ചെയ്യാവുന്നതാണ്.  Whatsapp നമ്പർ: +91 97179-38961


Please note that this is an internal initative of the company solely meant for promotional purpose only and all the prize
related information will only available on our prize helpline number +91 82740-72636 (08:00AM to 06:00 PM). This gift
ഇത് പ്രൊമോഷണൽ ആവശ്യങ്ങൾക്കും എല്ലാ സമ്മാനങ്ങൾക്കും വേണ്ടി മാത്രമുള്ള കമ്പനിയുടെ ഒരു ആന്തരിക സംരംഭമാണെന്ന കാര്യം ശ്രദ്ധിക്കുക.

ബന്ധപ്പെട്ട വിവരങ്ങൾ ഞങ്ങളുടെ സമ്മാന ഹെൽപ്പ്‌ലൈൻ നമ്പറായ +91 82740-72636 (08:00AM മുതൽ 06:00 PM വരെ) മാത്രമേ.  ഈ സമ്മാനം ലഭ്യമാകൂ.

distribution is covered by our banking partner. The coupon value with this letter is guaranteed by HSBC Bank
REDEMPTION RULES PLEASE READ TERM & CONDITION CAREFULLY

വിതരണം ഞങ്ങളുടെ ബാങ്കിംഗ് പങ്കാളിയാണ്.  ഈ കത്തിന്റെ കൂപ്പൺ മൂല്യം എച്ച്എസ്ബിസി ബാങ്ക് ഉറപ്പുനൽകുന്നു

 റിഡംപ്ഷൻ നിയമങ്ങൾ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുക

1. The total amount coupon prize value will be credited directly to your bank account..

2. All government (central and state) taxes + processing fees toward the redemption of prize money 3. The charge levied will be collected in advance and will not be adjusted against the prize
money

4. All payment will be made on term of state and central government rule.

5. Your Bank A/c No must link with Aadhar Card and PAN Card.

1. മൊത്തം തുക കൂപ്പൺ സമ്മാന മൂല്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.

 2. എല്ലാ സർക്കാർ (കേന്ദ്ര, സംസ്ഥാന) നികുതികളും + സമ്മാനത്തുക വീണ്ടെടുക്കുന്നതിനുള്ള പ്രോസസ്സിംഗ് ഫീസും  നൽകണം.

3. ഈടാക്കുന്ന ചാർജ് മുൻകൂട്ടി ശേഖരിക്കും, സമ്മാനത്തിൽനിന്നും കുറക്കില്ല. 

 4. എല്ലാ പേയ്‌മെന്റുകളും സംസ്ഥാന, കേന്ദ്ര ഗവൺമെൻ്റ് നിയമങ്ങൾക്ക് അധീതമായി നൽകും.

 5. നിങ്ങളുടെ ബാങ്ക് A/c നമ്പർ ആധാർ കാർഡുമായും പാൻ കാർഡുമായും നിർബന്ധമായി  ലിങ്ക് ചെയ്യണം.

പിന്നെ ബാങ്ക
വിവരങ്ങളും, വ്യക്തിപരമായ വിവരങ്ങളും, അഡ്രസ്സും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post