Trending

12 കാരിയെ പീഡിപ്പിച്ച അഭിഭാഷകനെതിരെ പോക്‌സോ കേസ്  ;അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി





മീനങ്ങാടി: മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഭിഭാഷകനായ കാക്കവയല്‍ കോമള ഭവന്‍  അരുണ്‍ കുമാര്‍ (42) ആണ്  12 കാരിയായി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. 

വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പഠനത്തില്‍ പിന്നാക്കമായതിനെ തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയയാക്കുകയായിരുന്നു. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി അഭിഭാഷകന്റെ പീഡനത്തെ കുറിച്ചു വെളിപ്പെടുത്തിയത്. 

തുടര്‍ന്ന് പോലീസ് കേസെടുക്കുകയും കുട്ടിയുടെ 164 മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ കേസിലാണ് അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പ്പറ്റ പോക്സോ കോടതി തള്ളിയത്.


അതിനിടെ സ്വത്തുതര്‍ക്കത്തിന്റെ പേരില്‍  പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയും അമ്മയെയും കൊല്ലാന്‍ ശ്രമിച്ചതായി അഭിഭാഷകന്‍ മറ്റൊരു പരാതി നല്‍കി. ഇതു കള്ളക്കേസാണെന്ന്
 അന്വേഷണത്തില്‍ വ്യക്തമായതായി മീനങ്ങാടി പോലീസ് അറിയിച്ചു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post