Trending

മലപ്പുറത്ത് 11 വയസുകാരൻ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ




മലപ്പുറം : മലപ്പുറത്ത് 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി ജംഷീറിന്റെ മകൻ മുഹമ്മദ് സാലിഹാണ് മരിച്ചത്.

തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവിടെ താമസിച്ച് പഠിക്കുകയായിരുന്നു.

രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കൽപകഞ്ചേരി പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണ കാരണം അന്വേഷിച്ചു വരികയാണെന്ന് പോലീസ് ഇൻസ്‌പെക്ടർ എ. എം.യാസിർ പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post