Trending

കെ ഫോണിന് കേന്ദ്ര അനുമതി; ഇന്‍ഫ്രസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി1 ലൈസന്‍സ്


കെ ഫോണിന് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഫ്രസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ചു. 


ഇതോടെ പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. ഒപ്റ്റിക് ഫൈബര്‍ ലൈനുകള്‍, ടവറുകള്‍, നെറ്റ് വര്‍ക്ക് തുടങ്ങിയവ സ്വന്തമാക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ഈ ലൈസന്‍സ് ആവശ്യമാണ്. ടെലികോം സര്‍വീസ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഈ അടിസ്ഥാനസൗകര്യങ്ങള്‍ വാടയ്ക്ക് നല്‍കാനും വില്‍ക്കാനും ഇന്‍ഫ്രസ്ട്രക്ചര്‍ ലൈസന്‍സ് വേണം.

 എന്നാല്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കിതുടങ്ങാന്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും ആവശ്യമാണ്. ഈ ലൈസന്‍സ് അടുത്തയാഴ്ച കിട്ടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതോടെ കണക്ഷന്‍ നല്‍കുന്ന കമ്പനിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കും. തുടര്‍ന്ന് 14000 കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കി പദ്ധതിക്ക് തുടക്കമിടാനാകും. ബി.എസ്.എന്‍.എല്‍ ആണ് കെ ഫോണിന് ബാന്‍റ് വിഡ്ത് നല്‍കുന്നത്. പദ്ധതി അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും
T News

working in the field of advertising and printing

Post a Comment

Previous Post Next Post