കട്ടിപ്പാറ:
സംസ്ഥാനത്തെ
വന്യജീവി സങ്കേതങ്ങളുടെയും
ദേശീയോദ്യാനങ്ങളുടെയും ചുറ്റും
എക്കോസെൻസിറ്റീവ് സോൺ അഥവാ ബഫർസോൺ എന്ന പേരിൽ
സംരക്ഷിത മേഖല സൃഷ്ടിച്ച
ഇതിനോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങളും
കൃഷിയിടങ്ങളും
വനഭൂമിയാക്കി ജനജീവിതത്തെയും കാർഷികവൃത്തിയും ദ്രോഹിക്കുന്ന തരത്തിൽ
കേന്ദ്ര-കേരള സർക്കാരുകൾ
അവസരോചിതമായി ഇടപെടൽ ഇല്ലാത്തതിന്
പേരിൽ സുപ്രീംകോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ് .
3/6/2022 ന്
ഇത്തരത്തിലുള്ള ഒരു ഉത്തരവ്
വന്നതിനു പിന്നിൽ
കേരള ഗവൺമെൻറ്
നിരുത്തരവാദിത്തപരമായ
2019ലെ
മന്ത്രിസഭയുടെ തീരുമാനവും
കാരണമായിട്ടുണ്ട് എന്നതാണ് UDF ആരോപിക്കുന്നത്.
ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും
പ്രയാസങ്ങളും മനസ്സിലാക്കാതെ കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻറ് ഒരു കിലോമീറ്റർ വരെ
എക്കോ സെൻസിറ്റീവ് സോൺ
അതായത് ബഫർസോൺ ആയി
കണക്കാക്കാമെന്ന തീരുമാനത്തെ പിന്തുണച്ചുവെന്നും UDF ആരോപിക്കുന്നു.
ഇത്തരം മേഖലയിലെ
സാധാരണക്കാരോട്
ഈ ഗവൺമെൻറ് ചെയ്ത
നിന്ദ്യവും ക്രൂരമായ പ്രവർത്തിയാണ് സർക്കാർ തീരുമാനമെന്നതാണ് യു ഡി എഫ് കാഴ്ചപ്പാട്.
ഒരു കിലോമീറ്റർ വരെ
ബഫർസോൺ ആകാം
എന്ന് 23 /10 /2019 ലെ
മന്ത്രിസഭാതീരുമാനത്തിലെ
29/2019 ഉത്തരവ്
റദ്ദ് ചെയ്യുക .
പ്രത്യേക നിയമസഭാ വിളിച്ചുചേർത്ത്
കേരളത്തിലെ പ്രത്യേക സാഹചര്യം
മനസ്സിലാക്കി ബഫർ സോൺ
സീറോ കിലോമീറ്ററിൽ
നിജപ്പെടുത്തുക, കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ബഫർ സോൺ പരിധിയിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷകരുടെ ആശങ്ക അകറ്റുന്നതിനായി
ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്, കട്ടിപ്പാറ UDF പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡോക്ടർ എം കെ മുനീർ എം.എൽ.എ. യുടെ
നേതൃത്വത്തിൽ,
ജനപ്രതിനിധികൾ
സാമൂഹിക രാഷ്ട്രീയ പ്രമുഖർ
22/ 06 / 2022ന്
കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച്
ഉപവാസമനുഷ്ഠിക്കുകയാണ്.
രാവിലെ ഒൻപതു മണിക്ക് തുടങ്ങുന്ന ഉപവാസം
കേരളത്തിലെ പ്രതിപക്ഷ നേതാവ്
വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. KPCC പ്രസിഡണ്ട് K. സുധാകരൻ,
പ്രതിപക്ഷ ഉപനേതാവ്
പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം. ഹസ്സൻ,MK രാഘവൻ MP,
കെ പി എ മജീദ് എംഎൽഎ,
അഡ്വക്കറ്റ് ടി.സിദ്ദിഖ്
എംഎൽഎ ,
പി എം.എ .സലാം ,
പി .വി .അബ്ദുൽ വഹാബ് എം.പി .
അഡ്വക്കേറ്റ് പ്രവീൺ കുമാർ (ഡിസിസി പ്രസിഡണ്ട് ),
എം എ റസാഖ് മാസ്റ്റർ, VM. ഉമ്മർ മാസ്റ്റർ,എ.അരവിന്ദൻ
തുടങ്ങിയ നേതാക്കൾ സംബന്ധിക്കുന്നതാണ്.
സമാപന സമ്മേളനം
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട്
ബഹു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹ ക്കും.
