ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് കൊണ്ട് യുഡിഎഫ് കോഴിക്കോട് ജില്ലാകമ്മിറ്റി പ്രഖ്യാപിച്ച മലയോര ഹർത്താൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഉണ്ടായിരിക്കില്ല.
സുപ്രീം കോടതിയുടെ വിധിയിൽ ഉൾപ്പെട്ട ബഫർ സോൺ പ്രദേശങ്ങൾ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഉൾപ്പെടാത്തതിനാലാണ് ശനിയാഴ്ച പ്രഖ്യാപിച്ച ഹർത്താൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വികലമായ നയങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന മലയോര മേഖലയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ശനിയാഴ്ച " കരിദിനം " ആയിരിക്കുമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ എം പൗലോസ്, കൺവീനർ ജോർജ്ജ് മച്ചുഴിയിൽ, ട്രഷറർ അബൂബക്കർ മൗലവി എന്നിവർ അറിയിച്ചു.
കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, മരുതോങ്കര, കാവിലുംപാറ, വിലങ്ങാട്, കട്ടപ്പാറ, തിരുവമ്പാടി, പുതുപ്പാടി, കൂടരഞ്ഞി, പനങ്ങാട് പഞ്ചായത്തുകളിലാണ് ഹർത്താൽ നടക്കുക.
