Trending

Sexual Abuse | ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് എട്ട് വർഷം തടവും 75000 രൂപ പിഴയും




കോട്ടയം: ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പാസ്റ്റര്‍ക്ക് എട്ടുവര്‍ഷം കഠിനതടവും 75000 രൂപ പിഴയും. മണിമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അടൂര്‍ പന്നിവിഴഭാഗം ബിജോയിയെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി.പി. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. സിലോണ്‍ പെന്തക്കോസ്ത് പള്ളിയില്‍ പാസ്റ്ററായിരുന്ന കാലത്താണ് പീഡനം നടന്നത്. 12 വയസ്സുള്ള ആൺകുട്ടിയെ പ്രതി പള്ളിക്കുള്ളില്‍വെച്ചാണ് പീഡിപ്പിച്ചത്.

പിഴത്തുകയായ 75000 രൂപ പീഡനത്തിനിരയായ ആൺകുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. മണിമല എസ്.ഐ.ആയിരുന്ന ജെബി കെ.ജോണാണ് അന്വേഷണത്തിന് നേതൃത്വംനല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. എസ്. മനോജ് ഹാജരായി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post