ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഒടിപി (OTP) ഇല്ലാതെയുള്ള പണമിടപാട് പരിധി ഉയര്‍ത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India (RBI)).
ഓട്ടോ ഡെബിറ്റ് (auto-debit) പരിധി 5,000 രൂപയിൽ നിന്ന് 15,000 രൂപയായാണ് ആർബിഐ ഉയർത്തിയത്. ഇതോടെ ഉപഭോക്താക്കൾക്ക് ഒടിപി ഇല്ലാതെ 15,000 രൂപ വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
''മുൻപ്, 5,000 രൂപയ്‌ക്ക് മുകളിലുള്ള ഏത് ആവർത്തന ഇടപാടുകൾക്കും (recurring transaction), ഇടപാടിന്റെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുകൾ ഉപഭോക്താവിന് ഒടിപി അയച്ചിരുന്നു.
ചെറിയ തുകകൾ കൈകാര്യം ചെയ്യുന്ന ചെറുകിട ബിസിനസ്സുകളെ ഇത് ബാധിച്ചില്ലെങ്കിലും, ഇൻഷുറൻസ് ദാതാക്കളും സാസ് കമ്പനികളും (SaaS companies) പോലുള്ള വലിയ തോതിലുള്ള ബിസിനസുകൾ ഇത്തരം ഇടപാടുകൾ നടത്താൻ ബുദ്ധിമുട്ടിയിരുന്നു. സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, വലിയ തുകയുടെ വിദ്യാഭ്യാസ ഫീസ് തുടങ്ങിയ ആവർത്തിച്ചുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന്, ഒടിപി പരിധി 5,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തുന്നു'', ആർബിഐ ഗവർണർ ശക്തികാന്ത ദാസ് (Shaktikanta Das) ധനകാര്യ അവലോകന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുതിയ തീരുമാനം എങ്ങനെ, എപ്പോൾ മുതൽ നടപ്പാക്കും എന്നതിനെക്കുറിച്ചുള്ള കൂടുതൽ നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
പുതിയ തീരുമാനം എങ്ങനെ, എപ്പോൾ മുതൽ നടപ്പാക്കും എന്നതിനെക്കുറിച്ചുള്ള കൂടുതൽ നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
